മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു
പയ്യന്നൂർ: മാതൃഭൂമി സർക്കുലേഷൻ ഓഫീസർ കോഴിക്കോട് പൂക്കാട് നീലാംബരിയിൽ ശിവൻ തെറ്റത്ത് (ശിവദാസൻ - 53 ) അന്തരിച്ചു.വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതൃഭൂമി തളിപ്പറമ്പ് മേഖലയുമായി പ്രവർത്തിച്ചു വരികയായിരുന്നു.