The Times of North

മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു

ഏപ്രിൽ 19, 20 തീയ്യതികളിൽ ചെറുവത്തൂര് വെച്ച് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ ജി ഒ എ ) കാസറഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുൻകാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബേങ്ക് ഹാളിൽ വെച്ച് നടന്ന സംഗമം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പഴയ കാല നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങ് ആവേശകരമായ അനുഭവമായി മാറി. ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ അദ്ധ്യക്ഷനായിരുന്നു. മുൻകാല നേതാക്കളായ വി കൃഷ്ണൻ, പി പി കുഞ്ഞികൃഷ്ണൻ, എൻ ബാലകൃഷ്ണൻ , കെ സതീശൻ, യു സുധാകരൻ, പി ശ്രീധരൻ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി രമേശൻ കോളിക്കര നന്ദിയും പറഞ്ഞു

Read Previous

പൂരോത്സവത്തിലെ നേർച്ച കഞ്ഞി

Read Next

മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73