
കാഞ്ഞങ്ങാട്: മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധം അപകടകരമായി സ്കൂട്ടർ ഓടിച്ചു വരുന്നത് തടയാൻ ശ്രമിച്ച എസ്ഐയെയും പോലീസുകാരനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഹൊസ്ദുർഗ് എസ് ഐ കെ വി ജിതിൻ ( 29), സീനിയർ പോലീസ് ഓഫീസർ അജേഷ് കുമാർ (40) എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവത്തിൽ ആലയിലെ ശാരദാസിൽ കൃഷ്ണൻ നായരുടെ മകൻ സി കെ മോഹൻ കുമാറിനെ(53) അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് ആലാമി പള്ളിയിൽ കൂളിയങ്കാൽ റോഡ് ജംഗ്ഷനിൽ വച്ച് പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടയിലാണ് മോഹൻകുമാർ മദ്യലഹരിയിൽ അപകടം ഉണ്ടാക്കും വിധം സ്കൂട്ടർ ഓടിച്ചു വന്നത്. സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ മോഹനൻ എസ്ഐയുടെ യൂണിഫോമിൽ കയറി പിടിക്കുകയും വലതുകൈ പിടിച്ച് തിരിക്കുകയുംതടയാൻ ശ്രമിച്ച പോലീസുകാരൻ അജീഷ് കുമാറിനെ മാന്തുകയും ചവിട്ടി വീഴ്ത്തുകയും ആയിരുന്നു. തുടർന്ന് പോലീസ് ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു.