
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 18വർഷം തടവിനും 1,25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.മാത്തിൽ മഞ്ചപ്പറമ്പയിലെ സി.അക്ഷയ് ബാബു എന്ന അച്ചു (28) വിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്.2023 മെയ് മാസത്തിൽ പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് ഒരു ഞായറാഴ്ചയും 2023 ജൂലായ് മാസം പകുതിയിൽ ഒരു ദിവസം സന്ധ്യയ്ക്കും ട്യൂഷൻ കഴിഞ്ഞ് പോകവേ ബുള്ളറ്റിൽ കൊണ്ടു പോയി പീഡിപ്പിച്ചത്.തുടർന്ന് അശ്ലീല ദൃശ്യങ്ങൾ പ്രതി പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാം വഴി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പരാതിയിൽ കേസെടുത്തഅന്നത്തെ പെരിങ്ങോം സ്റ്റേഷൻ എസ്.ഐ. എൻ പി രാഘവൻ ,എസ്.എച്ച്.ഒ.പി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു
അന്വേഷണം പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷെറിമോൾ ജോസ് ഹാജരായി.