
നീലേശ്വരം: പാലക്കാട് സ്വദേശി മടിക്കൈമലപ്പച്ചേരി കോതോട്ട് പാറയിലെ സുഹൃത്തിന്റെ വാടകവീട്ടിൽ മരണപ്പെട്ടു. പാലക്കാട് മേലത്തൂർ സ്വദേശി അശോകൻ (64) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ വീട്ടിനകത്ത് അനക്കമില്ലാതെ കാണപ്പെട്ട അശോകനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. സുഹൃത്തായ മലപ്പുറം ഏലംകുളത്തെ സനോജിനൊപ്പമാണ് അശോകൻ താമസിചിരുന്നത്.