The Times of North

ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ആസാം സ്വദേശിയെ നാട്ടുകാർ പിടികൂടി

ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ യുവതിയുടെ കുളിസീന്‍ മൊബൈലിൽ പകര്‍ത്തിയ അന്യസംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബങ്കളത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മൊബൈല്‍ ക്യാമറ വെച്ച് കുളിസീന്‍ പകര്‍ത്തിയ ആസാം സ്വദേശിയും ചോയ്യംങ്കോട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ 27 കാരനെയാണ് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തിക്കായി എത്തിയ ആസാം യുവാവ് ബങ്കളത്ത് സുഹൃത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വന്നപ്പോഴാണ് അടുത്തമുറിയിലെ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം കണ്ട യുവതി നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്തശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Read Previous

മലഞ്ചരക്കുകൾ മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

Read Next

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന് അജ്ഞാതൻറെ വധഭീഷണി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73