
രാജപുരം: ഭാര്യയുമായി വഴക്കുണ്ടാക്കിയ യുവാവിനെ അളിയന്മാർ വീടുകയറി ആക്രമിച്ചു. രാജപുരം കള്ളാർ ആടകത്തെ ഉണ്ണാണ്ടർ പറമ്പിൽ യുപി സന്തോഷിനെയാണ് (45) ഭാര്യ സഹോദരന്മാരായ അനൂപ്, മനീഷ് എന്നിവർ വീട് കയറി ആക്രമിച്ചത്. അടിക്കുകയും ചവിട്ടി വീഴ്ത്തുകയും കസേര കൊണ്ട് അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. സന്തോഷിന്റെ പരാതിയിൽ അളിയന്മാർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.