
തലശേരി :36 കുപ്പി മാഹി (പോണ്ടിച്ചേരി) മദ്യവുമായി യുവതിയെ എക്സൈസ് സംഘം പിടികൂടി.ധർമ്മടം സ്വദേശിനി എ. സ്വീറ്റി (37) യെയാണ് തലശേരി റെയ്ഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) ദീപക് കെ.എം.സംഘവും പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി ധർമ്മടം ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 36 കുപ്പി (18 ലിറ്റർ) പോണ്ടിച്ചേരി നിർമ്മിത വിദേശമദ്യവുമായാണ് യുവതി പിടിയിലായത്.റെയ്ഡിൽ
വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഐശ്വര്യ പി.പി , ദീപ എം , പ്രസന്ന എം കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബൈജേഷ് കെ എന്നിവരുംഉണ്ടായിരുന്നു.