
കാസർകേട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാടകം, ശാന്തി നഗറിലെ സി.എച്ച് ശശി (50)യാണ് വീടിന്റെ സണ്‍ഷേഡിലെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ശശി താമസിച്ചിരുന്നത്. ആദൂര്‍ പൊലീസ് കേസെടുത്തു. ചെന്നാങ്കോട് രാമണ്ണറൈ ഗ്രന്ഥാലയം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പരേതനായ സി.എച്ച് രാമന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: സി.എച്ച് ഗോപാലന്‍ (വ്യാപാരി, ശാന്തിനഗര്‍), കൃഷ്ണന്‍ (കോളിയടുക്കം), ചന്ദ്രന്‍, ശാന്ത, സുനന്ദ.