
കാഞ്ഞങ്ങാട്:-സിപിഎം ജില്ലാ കമ്മിറ്റി അംഗം,മുൻ ഉദുമ എംഎൽഎ,കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ,കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിവിധ സാമൂഹ്യ സാംസ്കാരിക സഹകരണ മേഖലയിലെ ജനകീയ നേതാവായിരുന്ന അഡ്വക്കേറ്റ് കെ പുരുഷോത്തമൻ്റെ പതിനൊന്നാം ചരമ ദിനം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോട് നടത്തി.വൈകുന്നേരം ബാൻഡ് മേളത്തിന്റെയും റെഡ് വളണ്ടിയർ മാർച്ചിന്റെയും അകമ്പടിയിൽ 100 കണക്കിന് ആളുകൾ പങ്കെടുത്തു. കുന്നുമ്മലിൽ നിന്നും പ്രകടനം ആരംഭിച്ചു.തുടർന്ന് പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ വി രാഘവൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി രമേശൻ, ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത്,നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത,പി അപ്പുക്കുട്ടൻ,എം പൊക്ല ൻ എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ രാജ്മോഹൻ സ്വാഗതം പറഞ്ഞു.