The Times of North

Breaking News!

കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു   ★  സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു   ★  ചെറുവത്തൂരിൽ ഒറ്റനമ്പർ ചൂതാട്ടം യുവാവ് അറസ്റ്റിൽ   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ വനിതാ പോലീസ് പിടികൂടി    ★  ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലേ മുക്കാൽ ലക്ഷം തട്ടി, തട്ടാച്ചേരി സ്വദേശിക്കെതിരെ കേസ് 

വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ

പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

പാകിസ്താനിലെ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ-ഡയറക്ടേര്‍സ് ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ഇന്ന് ഉച്ചയ്ക്ക് 3.35ന് ഇന്ത്യയിലെ ഡിജിഎംഒയെ വിളിച്ചെന്നും ഇന്ത്യന്‍ സമയം 5 മണിയോടെ കര, വായു, കടല്‍ മാര്‍ഗമുള്ള വെടിവെപ്പും സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്ന് ഇരു ഭാഗങ്ങളും സമ്മതിച്ചെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരു ഭാഗത്തും നല്‍കിയിട്ടുണ്ട്. മെയ് 12ന് (തിങ്കള്‍) 12 മണിക്ക് ഡിജിഎംഒയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും വിക്രം മിസ്രി പറഞ്ഞു.

വെടിനിര്‍ത്തല്‍ വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും എക്‌സിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമുള്ള പരസ്പര ധാരണയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാതരം ഭീകരതയ്ക്കുമെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയിട്ടുണ്ടെന്നും അതങ്ങനെ തന്നെ തുടരുമെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

Read Previous

അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി

Read Next

കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73