The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ 25 ന്

കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കുന്നുമ്മലിലെ നവീകരിച്ച മുഖ്യ ശാഖയുടെ ഉദ്ഘാടനം ജൂലൈ 25 ന് രാവിലെ 11 മണിക്ക് സഹകരണ ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയാവും, മുൻ പ്രസിഡന്റ് എ.കെ.നാരായണൻ്റെ ഫോട്ടോ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി.സതീഷ്‌ചന്ദ്രൻ അനാഛാദനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത ടീച്ചർ ലോക്കർ ഉദ്ഘാടനവും ജോയിൻ്റ് രജിസ്ട്രാർ കെ.ലസിത കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ്റ് എം.രാഘവൻ അധ്യക്ഷത വഹിക്കും. ബാങ്ക് സെക്രട്ടറി വി.വി. ലേഖ സ്വാഗതം പറയും. വിവിധ സഹകരണ സ്ഥാപനങ്ങളിലെ മേധാവികളും സഹകാരികളും ആശംസകൾ നേർന്ന് സംസാരിക്കും.

വൈകിട്ട് നാലിന് പിന്നിട്ട കാലത്ത് ബാങ്കിൻ്റെ നായകരായി പ്രവർത്തിച്ച് മൺമറഞ്ഞ സർവ്വാദരണീയരായവരുടെ കുടുംബാംഗ ങ്ങളേയും പുതിയ കാലത്ത് നായകരായി നിന്ന ജീവിച്ചിരി ക്കുന്ന ബഹുമാന്യരേയും ഒത്ത് ചേർത്ത് കൊണ്ട് ബാങ്ക് പൈതൃക സംഗമം എന്ന പരിപാടി സംഘടിപ്പിക്കും.
പോയ കാലത്ത് ബാങ്കിൻ്റെ താങ്ങും തണലുമായിരുന്ന മൺമറഞ്ഞ മാവില ചന്തുനമ്പ്യാർ, കെ.എസ്.എസ്. ഷേണായി,എൻ.എൻ.പ്രഭു,എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ,എ.കെ.നാരായണൻ,കെ.പുരുഷോത്തമൻ വക്കീൽ, എന്നിവരുടെ കുടുംബാംഗ ങ്ങളെയും നിലവിൽ ജീവിച്ചിരിക്കുന്ന പ്രസിഡൻ്റ്, സെക്രട്ടറി, ഡയറക്ടർമാർ, ജീവനക്കാർ എന്നിവരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് പൈതൃക സംഗമം സംഘടിപ്പിക്കുന്നത്.പൈതൃക സംഗമം അശ്വമേധം ഗ്രാൻ്റ് മാസ്റ്റർ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്‌ണൻ മാസ്റ്റർ ഉപഹാരങ്ങൾ സമർപ്പിക്കും. വൈകിട്ട് 7 മണിക്ക് പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന സോൾ ഓഫ് ഫോക്ക് അരങ്ങേറും.

1955 ന് ജൂലൈ 26 ന് രജിസ്റ്റർ ചെയ്യപ്പെട്ട ബാങ്ക് പ്രവർത്തന പാതയിൽ 69 വർഷം പിന്നിടുകയാണ്. സഹകരണ മേഖലയിൽ ജനകീയ ബാങ്കിംഗ് ഇടപെടലുകളുടെ പുത്തൻ പടവുകളിലാണ് കോട്ടച്ചേരി ബാങ്ക്. ഒന്നേകാൽ ലക്ഷത്തോളം അംഗങ്ങളും, 100 ലധികം ജീവനക്കാരും 9 ശാഖകളുമുള്ള ബാങ്ക് ബല്ല, അജാനൂർ റവന്യൂ വില്ലേജുകളെ പ്രവർത്തന പരിധിയാക്കിയാണ് പ്രവർത്തിക്കുന്നത്. 2017 മുതൽ ആരംഭിച്ച വൈവിധ്യ വൽക്കരണത്തിൻ്റെ ഭാഗമായുള്ള നീതി മെഡിക്കൽ സ്റ്റോറും, റബ്കോ ഫർണ്ണീച്ചർ ഷോറൂം, ആബുലൻസ് സർവ്വീസ് എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

സഹകരണ മേഖലയിൽ ജനകീയ ബാങ്കിംഗ് ഇടപെടലുകൾക്കായി പുതിയ കാല സാങ്കേതിക ശബ്ദ ക്രമീകരണവുമായി കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക്. നവീകരിച്ച മുഖ്യശാഖയിലാണ് സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന അത്യാധുനീക അനൗൺസ്മെൻ്റ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ തരം വായ്‌പകൾ, നിക്ഷേപങ്ങൾ, സ്വർണ്ണ മൂല്യം മറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ ബാങ്കിലെത്തുന്ന മെമ്പർമാർക്കും, ഇടപാടുകാർക്കും ലഭ്യമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.രാഘവൻ, സെക്രട്ടറി വി.വി.ലേഖ, വൈസ് പ്രസിഡൻ്റ് വി.ഗിനീഷ്, അസിസ്റ്റന്റ്റ് സെക്രട്ടറി കെ.വി.വിശ്വനാഥൻ, മെയിൻ ബ്രാഞ്ച് മാനേജർ കെ.വി.പ്രഭാകരൻ, എന്നിവർ പങ്കെടുത്തു.

Read Previous

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Read Next

സമ്പാദ്യ കുടുക്ക ഗീതു ചികിൽസ സഹായത്തിലെക്ക് നൽകി അഹല്യ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!