കാസർകോട്: കാഞ്ഞങ്ങാട്ടെ ബന്ധു വീട്ടിലേക്ക് പുറപ്പെട്ട യുവാവിനെ കാണാതായതായി പരാതി കാസർഗോഡ് സി പി സി ആർ ഐക്ക് സമീപത്തെ കുളങ്കര അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് അഷ്റഫ് (35)നെയാണ് കാണാതായത് . മാനസിക അസ്വാസ്ഥ്യമുള്ള മുഹമ്മദ് അഷറഫ് കഴിഞ്ഞദിവസമാണ് കാസർകോട്ടെ വീട്ടിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോയത്. കാസർകോട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.