The Times of North

Breaking News!

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ല

വ്യത്യസ്ത സ്ഥലങ്ങളിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ മൂന്നു യുവാക്കളെ കാണാതായതായി പരാതി.അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാലിച്ചാനടുക്കം ക്ലിനിപ്പാറ മീർ കാനത്തെ കൃഷ്ണന്റെ മകൻ മഹേഷ് (34), മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയിനാച്ചി പറമ്പ ചെറുകരയിലെ പരേതനായ കുഞ്ഞിരാമന്മാരുടെ മകൻ പുരുഷോത്തമൻ ( 45 ), മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊസോട്ടെ ലക്ഷംവീട് കോളനിയിൽ കുട്ടി ആമിയുടെ മകൻ അഷറഫ് ( 47) എന്നിവരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി കാണാതായത്. മഹേഷ് തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്കാണ് വീട്ടിൽ നിന്നും ജോലിക്കാണെന്ന് പറഞ്ഞ് പുറത്തേക്ക് പോയത് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജോലിക്കാനൊന്നും പറഞ്ഞാണ് പുരുഷോത്തമനും പറമ്പ ചെറുകരയിലെ വീട്ടിൽ നിന്നും ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ പുറത്തേക്കു പോയത്.ഇയാളും വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. പൊസോട്ടേ സഹോദരിയുടെ വീട്ടിൽ താമസിച്ചുവരുന്ന അഷറഫ് മൂന്നുദിവസം മുമ്പാണ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്.മൂന്നുപേരെയും കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയാണ്

Read Previous

മന്ദംപുറത്ത് കാവ് ക്ഷേത്രം റോഡ് ഗതാഗതയോഗ്യമാക്കണം

Read Next

വിശ്വകർമദിനം ആഘോഷിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73