
നീലേശ്വരം: ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവാവിനെ കാണാതായതായി പരാതി. കരുവാച്ചേരി കൈരളി ക്ലബ്ബിന് സമീപത്തെ കുഞ്ഞമ്പാടിയുടെ മകൻ പി സുജിത്ത് 36 ആണ് കാണാതായത്. കഴിഞ്ഞ 18 രാവിലെയാണ് ഇയാൾ ജോലിക്കാണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് തിരിച്ചെത്തിയിട്ടില്ല നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.