The Times of North

Breaking News!

പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി   ★  നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു   ★  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതൽ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷം 4934 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

72 ക്യാമ്പുകളിലായിട്ടാണ് മൂല്യ നിർണ്ണയം നടത്തിയത്. 9851 അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു. വൈകീട്ട് നാല് മണി മുതലായിരിക്കും വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കുക. ഡിജി ലോക്കറിലും ഫലം പ്രസിദ്ധീകരിക്കും. പുനർമൂല്യ നിർണ്ണയത്തിനു മെയ് 12 മുതൽ 17 വരെ അപേക്ഷ നൽകാം.സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 5 വരെയാണ്. സർക്കാർ സ്കൂളുകളിൽ – 856, എയ്ഡഡ് സ്കൂളുകൾ – 1034 , അൺഎയ്ഡഡ് – 441 ഉം ആണ് നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ.പരീക്ഷയിൽ ജയവും തോൽവിയും ഇല്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടണമെന്ന് വിദ്യാർഥികളോട് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ കുട്ടികൾക്കും ആശംസകളും മന്ത്രി നേർന്നു.

Read Previous

കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

Read Next

അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73