
ദുബായ് : സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് ലീജിയൻ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ദുബായ് ലാവെൻഡർ ഹോട്ടലിൽവച്ചു നടത്തി. മുൻ യു. എ. ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സി പി റിസ്‌വാൻ മുഖ്യാതിഥിയായി. സുരേഷ് പുറവെങ്കര (പ്രസിഡന്റ്), അരുൺ സുന്ദർരാജ് (സെക്രട്ടറി) , രാകേഷ് മുട്ടിൽ (ട്രഷറർ ), മഹേഷ് കൃഷ്ണൻ (വൈസ് പ്രസിഡന്റ് ),നയന ഷൈജു (ജോയിന്റ് സെക്രട്ടറി ) , പുഷ്പ മഹേഷ് (സീനിയറേറ്റ് ചെയർപേഴ്സൺ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
യോഗത്തിൽ നാഷണൽ ഡയറക്ടർ നിഷാദ് ഗോപിനാഥ് പുതിയ മെമ്പർമാർക്കുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ മുനീർ അൽ വഫാ, അഡ്വ. വി . സി . ചാക്കോ , ഷാക്കിറ മുനീർ, രാജീവ് പിള്ള, സന്തോഷ് നായർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ സനേഷ് മുട്ടിൽ സ്വാഗതവും അരുൺ സുന്ദർരാജ് നന്ദിയും പറഞ്ഞു.