
കാസർകോട്:ദേശീയപാതയിൽ ഉപ്പള റെയിൽവേ ഗേറ്റിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു.ഹോസ്ദുർഗ് നിട്ടടുക്കത്തെ പത്മനാഭനായക്കിൻ്റെ മകൻ പി മോഹനൻ (51)ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം കാസർകോട് ഭാഗത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു മോഹനൻ ഓടിച്ച ഓട്ടോറിക്ഷയിൽ എതിരെ വരികയായിരുന്ന കെ എൽ 14- 78 81 നമ്പർ കാറടിച്ചാണ് അപകടമുണ്ടായത്.