
കാസർക്കോട്:ഉമ്മ ചക്ക മുറിക്കുമ്പോൾ ഓടിവന്ന എട്ടു വയസ്സുകാരൻ കത്തിയിൽ വീണ് മരണപ്പെട്ടു.നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (എട്ട് ) ആണ് മരണപ്പെട്ടത്. ഇന്നു വൈകിട്ടാണ് സംഭവം. സുലൈഖ ചക്ക മുറിക്കുന്നതിനിടയിൽ ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലുംഷഹബാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല