The Times of North

Breaking News!

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം   ★  അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.

വീട് നിർമ്മിക്കാൻ കരാറെടുത്തു വഞ്ചിച്ചതായി കേസ്

ഉദുമ :വീടു നിർമ്മിക്കാൻ കരാറെടുത്ത് പണം കൈപ്പറ്റി വഞ്ചിച്ചതായി കേസ് കാസർകോട് കല്ലക്കട്ട മുട്ടത്തൊടി പയോട്ട് ഹൗസിൽ കെ. കെ അസീമുവിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.ബേക്കൽ ഹോട്ടൽ വളപ്പിൽ മാധവനിവാസിൽ കെ ചന്ദ്രൻ്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. പനയാൽ മുതിയക്കാൽ കോട്ടപ്പാറയിൽചന്ദ്രൻറെ 5 സെൻറ് ഭൂമിയിൽ 1100 സ്ക്വയർ ഫീറ്റിൽ 16 ലക്ഷം രൂപയ്ക്ക് വീട് നിർമ്മിച്ച നൽകാമെന്ന് അസീമു കരാർ എടുക്കുകയായിരുന്നു. 2023 മെയ് 3 മുതൽ പലതവണകളിലായി അസീമു ചന്ദ്രനിൽ നിന്നും നാലര ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ തറ നിർമ്മിച്ച് കട്ടിള വച്ചതല്ലാതെ തുടർ പ്രവർത്തി ചെയ്യാതെ വഞ്ചിച്ചു എന്നാണ് പരാതി.

Read Previous

സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും വെള്ളം കൊടുക്കാത്തതിന് യുവാവിൻ്റെ കട ആക്രമിച്ച് പണം കവർന്നു

Read Next

ചിലവിന് പണം ആവശ്യപ്പെട്ട് സഹോദരിയെയും അമ്മയെയും ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73