
ഉദുമയിൽ സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കൊടുക്കാത്തതിന്റെ പേരിൽ മേൽപ്പറമ്പിൽ യുവാവ് നടത്തുന്ന ഹോട്ടൽ അക്രമിക്കുകയും യുവാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതായി കേസ്.മേൽപ്പറമ്പിൽ ഫാമിലി റസ്റ്റോറൻറ് നടത്തുന്ന ഉദുമ മുക്കുന്നോത്ത് ഉസ്മാന്റെ മകൻ ഹുസൈൻ 25 നെ ആണ് ആക്രമിച്ചത്. ഇയാളുടെ ഹോട്ടലിന്റെ ഫർണിച്ചറുകൾ തകർക്കുകയും 31500 രൂപ തട്ടിയെടുക്കുകയും ചെയ്തതായും ഉസൈൻ പരാതിയിൽ പറയുന്നു.അക്രമം നടത്തിയ മേൽപ്പറമ്പ് കടനാട് കൈനോത്ത് ചക്കിൽ മുജീബിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.