The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല


പയ്യന്നൂർ :  ഐക്യ ജനാധിപത്യമുന്നണി  ഭരണകാലത്ത് കേരളത്തിൽ സ്വാശ്രയ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ അതിനെതിരെ അക്രമ സമരങ്ങൾക്ക് നേത്രത്വം നൽകുകയും കോടികളുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സിപിഎമ്മും ഇടതുമുന്നണിയും ഇപ്പോൾ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾതന്നെ തുടങ്ങാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളീയ പൊതുസമൂഹത്തോടും കുത്തുപറമ്പിലെ രക്തസാക്ഷി കുടുംബങ്ങളോടും മാപ്പുപറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ. ടി. സഹദുല്ല ആവശ്യപ്പെട്ടു. പയ്യന്നൂർ മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. 13 ന് സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സംസ്ഥാന പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന സഹന സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു .മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുൽഖാദർ അദ്ധ്യക്ഷനായി .
ജില്ലാ പ്രവാസി ലീഗ് ഉപാധ്യക്ഷനും നിരീക്ഷകനുമായ നജീബ് മുട്ടം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ. അശ്റഫ് , കാട്ടൂർ ഹംസ, എസ്.എ.ശുക്കൂർ ഹാജി, അഹമദ്‌ പോത്താംങ്കണ്ടം, വി. കെ. ശാഫി തുടങ്ങിയവർ  പ്രസംഗിച്ചു. ടി.പി.അസീസ് ഹാജി,യു അബ്ദുറഹിമാൻ, പി.പി. സുലൈമാൻ ഹാജി, ഇ. എം പി. അസീസ് ഹാജി, എസ് സി അഷ്റഫ്, കെ.പി. അഷറഫ്, മുണ്ടക്കാൽ ഇബ്രാഹിം മുഹമുദ് ഹാജി പുളിങ്ങോം എം കെ ഇസ്മായിൽ കെ.വി. അബൂബക്കർ, അബ്ദുറഹിമാൻ കാറമേൽ, സത്താർ പെടേന, ശറഫുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും അലി കോയിപ്ര നന്ദിയും പറഞ്ഞു

Read Previous

ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു

Read Next

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73