The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം 3 ന് തുടങ്ങും

നീലേശ്വരം: പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോൽസവം നവമ്പർ 3, 4, 5 (ഞായർ തിങ്കൾ ചൊവ്വ) ദിവസങ്ങളിൽ നടക്കും.3ന് ഞായർ വൈകുന്നേരം 6 മണിക്ക് പട്ടേന ശ്രീ സുവർണ്ണവല്ലി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് വീരഭദ്രസ്വാമി ക്ഷേത്ര ദർശനാനന്തരം പട്ടേന മുങ്ങത്ത് ഭഗവതി ക്ഷേത്രത്തിലെത്തും.തുടർന്ന് തിടങ്ങൽ.പൂമാരുതൻ തെയ്യം വെള്ളാട്ടം, രക്ത ചാമുണ്ടി തോറ്റം, ചെർളത്ത് ഭഗവതി തോറ്റം, വിഷ്ണുമൂർത്തി തോറ്റം, എഴുന്നള്ളത്തോടെ പാടാർ കുളങ്ങര ഭഗവതി തോറ്റം തുടർന്ന് തൊണ്ടച്ഛൻ തെയ്യം അരങ്ങിലെത്തും. 4 ന് തിങ്കൾ രാവിലെ പൂമാരുതൻ, രക്ത ചാമുണ്ടി, ചെർളത്ത് ഭഗവതി, വിഷ്ണുമൂർത്തി, പാടാർ കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.
5 ന് ചൊവ്വ മേൽ തെയ്യക്കോലങ്ങൾക്ക് പുറമെ ഗുളികൻ ദൈവവും അരങ്ങിലെത്തി ഭക്തരെ അനുഗ്രഹിക്കുന്നതോടെ കളിയാട്ട മഹോൽസവത്തിന് സമാപനമാവും.

Read Previous

നീലേശ്വരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കെഎം തമ്പാൻ നായർ അന്തരിച്ചു

Read Next

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73