The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

റദ്ദ് ചെയ്ത തൊഴിൽ നിയമങ്ങൾ പുനസ്ഥാപിക്കണം: കേരള മെഡിക്കൽ റിപ്രസേന്റെറ്റീവ്സ് അസോസിയേഷൻ.

കാഞ്ഞങ്ങാട്: തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് മാറ്റിയ തെഴിൽ നിയമങ്ങൾ പഴയരീതിയിൽ തന്നെ പുനസ്ഥാപിക്കണമെന്നും ഡിജിറ്റലൈസേഷന്റെ പേരില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും, കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കണമെന്നും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റെറ്റീവ്സ് അസോസിയേഷൻ സി ഐ ടി യു (കെ എം എസ് ആർ എ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സി ഐ ടി യു കാസർകോട് ജില്ലാ പ്രസിഡണ്ട്‌ പി മണിമോഹൻ ഉദ്ഘാടനം ചെയ്തു. കെ എം എസ് ആർ എ ജില്ലാ പ്രസിഡണ്ട്‌ പി രാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു, സജിസോമനാഥ്, സി എസ് ജയൻ, പി.മനോജ്‌, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, ജില്ലാ ട്രഷറർ ബാബു മീത്തൽ എന്നിവർ സംസാരിച്ചു. രാവിലെ പതാക ഉയർത്തിയാണ് സമ്മേളനം ആരംഭിച്ചത് തുടർന്ന് പുഷ്പാർച്ചന നടന്നു. ഇ. രമേശൻ രക്തസാക്ഷി പ്രമേയവും എ വി. വിനോദ് അനുശോചന പ്രമേവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി. ഷിബു സ്വാഗതം പറഞ്ഞു.

ചടങ്ങിൽ വച്ചു വിദ്യഭ്യാസമേഖലയിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളായ
സി എം ആദിത്ത്, ശ്രീലക്ഷ്മി കൃഷ്ണൻ, റീമ ക്രാസ്റ്റ, പി. വൈഷ്ണവി, എം വിഷ്ണു, കെ വി.നന്ദന, ജി മേഘ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.

ഭാരവാഹികൾ:
ബാബു മീത്തൽ ( പ്രസിഡണ്ട്‌ )
പ്രദീപ്‌ കാസർകോട്, വി രാജൻ ( വൈസ് പ്രസിഡണ്ട്മാർ )
കെ. വി. ഷിബു ( സെക്രട്ടറി )
ഇ. രമേശൻ, കെ ഷാജി ( ജോ: സെക്രട്ടറിമാർ )
എം. വി. സജിൻ ( ട്രഷറർ).

Read Previous

വയനാട് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഗാന്ധി ദർശൻ വേദിയുടെ കൈത്താങ്ങ്

Read Next

ബങ്കളം അങ്കകളരിയിലെ പി വി നാരായണൻ അന്തിത്തിരിയൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73