The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

മക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്..

വെള്ളരിക്കുണ്ട് : മക്കളും ബന്ധുക്കളും ഉപേക്ഷിച്ച 20 ഓളം അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്.
60 വയസ്സിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികളും മാനസിക നില തെറ്റിയവരുമായ അമ്മമാർകഴിയുന്ന പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിലാണ് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് വിഭവസമൃദ്ധമായ ഓണസദ്യയുമായി എത്തിയത്.

പതിവുപോലെ ഉച്ചഭക്ഷണത്തിനായി ഇരുന്നവരുടെ മുന്നിലേക്ക് കാക്കിഅണിഞ്ഞവർ ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ പലർക്കും മക്കളെ ക്കുറിച്ചും ബന്ധുക്കളെ ക്കുറിച്ചും പോലീസിനോട്‌ പരാതികളും പറയാൻ ഉണ്ടായിരുന്നു. സദ്യവിളമ്പി അമ്മമാരെ കഴിപ്പിച്ചും അവർക്ക് മകന്റെ സ്നേഹവാൽസല്യത്തോടെ സ്‌നേഹം ഭാഷകൾ ചോരിഞ്ഞും ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ കൂടെ നിന്നപ്പോൾ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു.
തലോടിയും അശ്വസിപ്പിച്ചും ഒടുവിൽ കൈപിടിച്ച് അവരവരുടെ മുറികളിലേക്ക് കൊണ്ട് വിട്ടതിനു ശേഷമാണ് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് മടങ്ങിയത്.
ആരോരുമില്ലാത്ത അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കാനെത്തിയ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ ഹോളി ട്രിനിറ്റി പുവർ ഹോമിന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ റോസിറ്റ സ്വീകരിച്ചു.
വെള്ളരിക്കുണ്ട് ഗാന്ധി ഭവനിലെ അന്തേ വാസികൾക്കും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഓണ സദ്യ നൽകി..

Read Previous

ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു

Read Next

ജയ്പൂരിൽ വെച്ച് നടന്ന റോയൽ മിസ്സ്‌ ഇന്ത്യ കോമ്പറ്റീഷനിൽ സെക്കന്റ്‌ റണ്ണറപ്പ് ആയി മലപ്പുറംകാരി ഹിന ഹെൽസ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73