The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

പാറപ്പള്ളി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസി ൻ്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ മെമ്പർമാരായ പി.എൽ ഉഷ, പി.നാരായണൻ, കെ.രാമചന്ദ്രൻ മാസ്റ്റർ, ഒ.വി.സുമിത്രൻ, ശ്യാംലാലൂർ, ഹമീദ് കാലിച്ചാംപാറ, വേണുഗോപാൽ ചുണ്ണംകുളം എന്നിവർ സംസാരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾ, കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ ജില്ലയിൽ ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ചെയ്ത സൗമ്യമാധവൻ ചുണ്ണംകുളം, നാടോടി നൃത്തം താലൂക്ക്തലത്തിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ച ഷാന ബാലൂർ, മാപ്പിളപ്പാട്ടിൽ പഞ്ചായത്തുതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച രഞ്ജുഷ ബാലൂർ എന്നിവരെയും അനുമോദിച്ചു. നാഷണൽ മലയാളം ലിറ്ററേച്ചർ അക്കാഡമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ സാഹിത്യകാരൻ വേണുഗോപാൽ ചുണ്ണംകുളം, പ്രമുഖ പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ദിവ്യബാല ബാലൂർ, കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ജീനോമാറ്റിക് സയൻസ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ മലയാക്കോളിലെ കെ. ഭാവന എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി നന്ദിയും പറഞ്ഞു.

Read Previous

അധ്യാപക അവാർഡ് ജേതാവ് കണിച്ചിറയിലെ അബു സ്വാലിഹ് അന്തരിച്ചു

Read Next

നൂറ്റി മൂന്നാമത്തെ വയസിൽ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73