The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

നീലേശ്വരം നഗരസഭയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  വോട്ടർപട്ടികയുടെ  സംക്ഷിപ്ത പുതുക്കൽ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ നീലേശ്വരം നഗരസഭയിലെ കരട് വോട്ടർ പട്ടിക ജൂൺ 6ന് പ്രസിദ്ധീകരിക്കും.  2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരെ  വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താം. പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകളും കരട് പട്ടിക മേലുള്ള ആക്ഷേപങ്ങളും ജൂൺ 21 വൈകിട്ട് 5 മണി വരെ ഓൺലൈനിൽ സ്വീകരിക്കും. ജൂലൈ ഒന്നിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനും (ഫോറം 4),  ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും
(ഫോറം 6 ), ഒരു വാർഡിൽ നിന്നോ  പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7),  Sec. Kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത്  നേരിട്ടോ അക്ഷയ സെൻറർ തുടങ്ങിയ സർക്കാർ അധികൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായി അപേക്ഷ അയക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിങ് നോട്ടീസ് അപേക്ഷകന് ലഭിക്കും. (യഥാക്രമം ഫോറം നമ്പർ 12, 15, 15 A ).

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത്  സംബന്ധിച്ചോ പേര് ഒഴിവാക്കുന്നത്  സംബന്ധിച്ചോ ഉള്ള ആക്ഷേപങ്ങൾ ( ഫോറം 5)  ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അവയുടെ പ്രിന്റൗട്ടിൽ അപേക്ഷകർ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ  രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുകയും വേണം.

ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ , ആക്ഷേപങ്ങൾ എന്നിവയിൽ 2024 ജൂൺ 29 നകം ആവശ്യമായ പരിശോധന,  അന്വേഷണം,  നേർവിചാരണ എന്നിവ നടത്തി നടപടിക്രമങ്ങൾ പാലിച്ച്  തുടർനടപടികൾ പൂർത്തീകരിക്കും.

വോട്ടർപട്ടിക പുതുക്കലിന്റെ മുന്നോടിയായി നഗരസഭാ പരിധിയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്തിരുന്നു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ അറിയിച്ചു.

Read Previous

എസ് കെ ജി എം എ യു പി സ്ക്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ചു.

Read Next

പച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം സ്കൂൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73