The Times of North

Breaking News!

ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിൽ മരം പൊട്ടി വീണ് വൻ ദുരന്തം ഒഴിവായി   ★  സ്കൂട്ടറിന് പിന്നിൽ മാലിന്യ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.   ★  വീരമലക്കുന്ന് ,മട്ടലായികുന്ന് ,ബേവിഞ്ച എന്നിവിടങ്ങളിൽഡ്രോൺ പരിശോധന നടത്തും   ★  കരിന്തളം കുമ്പളപ്പള്ളി നാവുദീയൻ വീട്ടിൽ  ചന്തുഞ്ഞി (75)അന്തരിച്ചു.   ★  പള്ളിക്കര കണ്ടത്തുവീട്ടിൽ ജാനകി അന്തരിച്ചു   ★  13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ   ★  മേല്‍ബാര അംബേദ്ക്കര്‍ ഗ്രാമം വികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി ഒ. ആര്‍. കേളു നിര്‍വ്വഹിച്ചു.   ★  സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തി   ★  ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് യാത്രയയപ്പ് നൽകി   ★  പുതുക്കൈ സദാശിവ ക്ഷേത്രം പുനരുദ്ധാരണം: കമ്മിറ്റി രൂപീകരിച്ചു

16 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, മൂന്നുപേർ അറസ്റ്റിൽ ഒരാൾ ഒളിവിൽ

കാസര്‍കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് നാലു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലിസ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ പ്രതിയടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒരാൾഒളിവില്‍. നീര്‍ച്ചാല്‍, കടംബളയിലെ മുഹമ്മദ് റിഫായി (25), നെക്രാജെയിലെ രമേശന്‍ (25), ചെങ്കളയിലെ മനോജ് (26) എന്നിവരെയാണ് വിദ്യാനഗര്‍ എസ്ഐ എം പി പ്രദിഷ് കുമാർ അറസ്റ്റു ചെയ്തത്. സന്ദേശ് എന്നയളാണ് ഒളിവിൽ കഴിയുന്നത്.
മുഹമ്മദ് റിഫായിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. മറ്റു മൂന്നു പ്രതികള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവര്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Read Previous

റെയിൽവേ ട്രാക്കിൽ മരം പൊട്ടി വീണു

Read Next

കോട്ടപ്പുറം റോഡിലെ കുഴികൾ ഗ്രീൻ സ്റ്റാർ പ്രവർത്തകർ അടച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73