
നീലേശ്വരം : അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം തിറകളിയാട്ട മഹോത്സവം മെയ് 4,5 (ഞായർ, തിങ്കൾ )ദിവസങ്ങളിൽ നടക്കും. മെയ് 4ന് വൈകുന്നേരം 6മണിക്ക് ദീപാരാധന. 7മണിക്ക് തിടങ്ങൽ. 8മണിക്ക് പ്രാദേശീക കലാകാരന്മാർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള. രാത്രി 10മണിക്ക് ഊർപ്പഴശ്ശിദേവന്റെ വെള്ളാട്ടം പുറപ്പാട്. 11മണിക്ക് വേട്ടക്കൊരുമകൻ ഈശ്വരന്റെ വെള്ളാട്ടം പുറപ്പാട്. മെയ് 5ന് രാവിലെ 11മണിക്ക് ഊർപ്പഴശ്ശി ദേവന്റെ പുറപ്പാട്. ഉച്ചയ്ക്ക് 1മണിമുതൽ അന്നദാനം. 2മണിക്ക് വേട്ടക്കൊരുമകൻ ഈശ്വരന്റെ പുറപ്പാട്. 4മണിക്ക് സമാപനം.