
നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.
സമാപന ദിവസമായ ഇന്നലെ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യക്കോലങ്ങളുടെ പുറപ്പാടുണ്ടായി. തുലാഭാര ചടങ്ങും അന്നദാനവുമുണ്ടായി. കളിയാട്ടത്തിന്റെ ആദ്യദിനം തിടങ്ങലിന് ശേഷം കുളിച്ചു തോറ്റങ്ങൾ അരങ്ങിലെത്തി.