
കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം കേരള കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നടന്നു പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു.ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് അധ്യക്ഷനായി. യോഗത്തിൽ രാജീവൻ പുതുക്കളം, ഷാജി പൂങ്കാവനം, വി ജീഷ്, എൻ വിട്ടൽദാസ്, പ്രസാദ് എ വി, പ്രജിത്ത് കുശാൽനഗർ, വിനോദ് തോയമ്മൽ എന്നിവർ പ്രസംഗിച്ചു.