The Times of North

Breaking News!

നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു

പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെ നടപടിഎടുക്കണം: കേരള കോൺഗ്രസ് ബി


കാസർകോട്: കെഎസ്ആർടിസി ഡിപ്പോയിലെ കഫ്ത്തിരിയയിൽ നിന്നും കഴിഞ്ഞ ദിവസം ചായയോടൊപ്പം വാങ്ങിയ പലഹാരം പഴകിയതായിരുന്നു. ഇത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭക്ഷണപദാർത്ഥം പഴയത് തന്നെയാണെന്ന് സമ്മതിക്കുകയുണ്ടായി. ഇത്തരത്തിൽ കുട്ടികൾ അടക്കം നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തുന്ന സ്ഥലങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ പഴകിയ സാധനങ്ങൾ വിൽപ്പനയ്ക്ക് വെക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും കർശനമായ പരിശോധന നടത്തി പഴയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നത് തടയാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പിടി നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയടത്ത്, രാജീവൻ പുതുക്കളം ,സന്തോഷ് മാവുങ്കാൽ,ഷാജി പൂങ്കാവനം, സിദ്ദിഖ് കൊടിയമ്മ, പ്രസാദ് എ വി, വിനോദ് തോയമ്മൽ, വിജിത്ത് തെരുവത്ത്, പ്രജിത്ത് കുശാൽനഗർ, ജിഷ് വി, എൻ വിട്ടൽ ദാസ് തുടങ്ങിയവർ സംസാരിച്ചു

Read Previous

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു

Read Next

ശ്രീയുക്തയെ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73