The Times of North

Breaking News!

സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

Tag: news

Local
ലോറി ബൈക്കിൽ ഇടിച്ച് ചെറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതരം

ലോറി ബൈക്കിൽ ഇടിച്ച് ചെറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതരം

നീലേശ്വരം: ബേക്കൽ പള്ളിക്കരയിൽ ലോറി ബൈക്കിലിടിച്ചു നീലേശ്വരം ചിറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു, സുഹൃത്തിൻ്റെ നില ഗുരുതരമാണ്. നീലേശ്വരം ചിറപ്പുറത്തെ അഖിൽ ദേവ് (24) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പട്ടേന പഴനെല്ലിയിലെ മനോജിന്റെ മകൻ മിഥുനിനെയാണ് ഗുരുതരമായ പരുക്കുകളോ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി9മണിയോടെയാണ്

Obituary
സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവാവ് സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് മരണപ്പെട്ടു.മാങ്ങാട് അരമങ്ങാനത്തെ അബ്ദുൽ ഖാദർ -സരീത ദമ്പതികളുടെ മകൻ അഹമ്മദ് റംസാൻ (19) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ദേളി റോഡിലാണ് അപകടമുണ്ടായത് പരിക്കേറ്റ റംസാനെ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
മടിക്കൈ മേക്കാട്ടെ കെ. മുത്താണി അന്തരിച്ചു.

മടിക്കൈ മേക്കാട്ടെ കെ. മുത്താണി അന്തരിച്ചു.

നീലേശ്വരം: മടിക്കൈ മേക്കാട്ട് കെ. മുത്താണി(88) അന്തരിച്ചു. പരേതനായ പനക്കൂൽ കേളുവിൻ്റെ ഭാര്യയാണ്. മക്കൾ:ലക്ഷ്മി(വാഴുന്നോറടി). ബാലകൃഷ്ണൻ (മേക്കാട്ട്), സാവിത്രി (വെള്ളവയൽ), വിലാസിനി (ബിരിക്കുളം), ശാരദ(നൂത്തി), ഹരിദാസ് (മേക്കാട്ട് കച്ചവടം), മരുമക്കൾ: രാമകൃഷ്ണൻ (വാഴുന്നോറടി),ഓമന(മടിയൻ),രത്നാകരൻ(പിലാത്തടം) വിജയൻ (പുളിക്കാൽ), പനക്കൂൽ ചന്ദ്രൻ (നൂഞ്ഞി), നിഷ(കല്ലുവരമ്പത്ത് രാവണേശ്വരം).

Local
പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

നീലേശ്വരം: കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളെ നീലേശ്വരം ജനത കലാസമിതി അനുമോദിച്ചു. നാടക അവാർഡ് ജേതാവ് പ്രശസ്ത നാടക സംവിധായകൻ വി.ശശി, ഗുരുപൂജ പുരസ്കാര ജേതാവ് പ്രശസ്ത നടി അമ്മിണി ചന്ദ്രാലയം എന്നിവരേയാണ് അനുമോദിച്ചത്. ഉപഹാര സമർപ്പണം നടത്തി അനുമോദന യോഗം പ്രശസ്ത സിനിമ -

സ്വാതന്ത്ര്യ ദിനത്തിന്റെ പായസവിതരണം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

നീലേശ്വരം:വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കരുവളം സമൂഹ്യ സാംസ്ക്കാരിക വികസന സമിതി ആഗസ്ത് 15 സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തി വരുന്ന പായസ വിതരണം ഒഴിവാക്കി അതിനു വരുന്ന തുക 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ജില്ലാ കളക്ടറെ ഏൽപ്പിച്ചു. വികസന സമിതി സെക്രട്ടറി വൈശാഖ് ശോഭനൻ

Obituary
ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ) അന്തരിച്ചു.

ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ) അന്തരിച്ചു.

കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു. 1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയിൽ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രി ആയിരുന്നു. പരേതരായ സുബ്രായ കടമണ്ണായയുടെയും ലക്ഷ്മി

Obituary
പവിത്രൻ കുറത്തിക്കുന്ന് അന്തരിച്ചു

പവിത്രൻ കുറത്തിക്കുന്ന് അന്തരിച്ചു

നീലേശ്വരം: കവിയും നടനുമായിരുന്ന ചിറപ്പുറം കുറത്തിക്കുന്നിലെ പവിത്രൻ കുറത്തിക്കുന്ന്‌ (35)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നിരവധി കവിതകൾ എഴുതിയിട്ടുള്ള പവിത്രൻ ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന വിനുകോളിച്ചാലിന്റെ യുദ്ധാനന്തരം രുഗ്മിണി എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു.

Local
തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയർ മുനിസിപ്പൽ തല ലോഞ്ചിങ് നടത്തി

തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയർ മുനിസിപ്പൽ തല ലോഞ്ചിങ് നടത്തി

നിലേശ്വരം: സുന്നി മഹല്ല് ഫെഡറേഷൻ മഹല്ലുകൾ കേന്ദ്രീകരിച്ച് മഹല്ലുകളെ ആധുനിക വൽക്കരിക്കുന്ന തജ്ദീദ് സോഫ്റ്റ് വെയർ നിലേശ്വരം മുനിസിപ്പൽ തല ലോഞ്ചിങ് തെയ്കടപ്പുറം മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി ടി അബ്ദുൽ ഖാദർ ഹാജി ലോഞ്ചിങ് നിർവഹിച്ചു.

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട് : അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മാലോം പറമ്പ റേഷൻ ഷോപ്പിന് സമീപത്തെ കെ. സുനിൽകുമാറിനെ (34) ആണ് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് എസ്ഐ എം വി ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

Local
സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ നീലേശ്വരം ശ്രീ തളിക്ഷേത്ര പരിസരത്ത് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.യു.പി. ഹൈസ്കൂൾ, പൊതു വിഭാഗം എന്നി മൂന്ന് വിഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.രാവിലെ 10 മണിക്ക് സേവാഭാരതി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ

error: Content is protected !!
n73