വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.
16 നടത്താൻ തീരുമാനിച്ച ജില്ലാ കലക്ടറുടെ കൊടലമൊഗറു, വൊർക്കാടി , ഉദീന്നൂർ, പടന്ന വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.
16 നടത്താൻ തീരുമാനിച്ച ജില്ലാ കലക്ടറുടെ കൊടലമൊഗറു, വൊർക്കാടി , ഉദീന്നൂർ, പടന്ന വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.
കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് കൂക്കോട്ട് ഇബ്രാഹിമിന്റെ ഭാര്യ ടി. പി. മറിയുമ്മ (94) നിര്യാതയായി. മക്കൾ : ടി.പി.ജലീൽ (കച്ചവടം . കരിവെള്ളൂർ, സി.പി.എം മുൻ കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം ) സുബൈദ , മൈമൂന,സൈനുദ്ദീൻ, ഖദീജ, റസാഖ്
നീലേശ്വരം: ശിവഗിരി മഠത്തിന്റെ കീഴിൽ ബങ്കളം കൂട്ടപ്പുന്നയിൽ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണ ഗുരുമഠം നവമ്പർ മൂന്നിന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്‌ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ആശ്രമ മന്ദിരസമർപ്പണം നിർവ്വഹിക്കും. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ
കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഒക്ടോബർ 15ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന തുരുത്തി, ചെറുവത്തൂർ വില്ലേജ് അദാലത്തുകൾ മാറ്റിവച്ചു മാറ്റിവെച്ച അദാലത്തുകൾ ഒക്ടോബർ 23ന് ഉച്ചയ്ക്കുശേഷം3 ന് നടക്കും
കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ
ഒക്ടോബർ 11ന് അവധിയായതിനാൽ മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് ഒക്ടോബർ 16നു നടത്തുമെന്ന് കാസർകോട് ആർടിഒ അറിയിച്ചു
നീലേശ്വരം : പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠൻ (72 ) പുതുക്കൈയിൽ അന്തരിച്ചു. പരേതനായ കൃഷ്ണൻ നായരുടെയും കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: നിഷ, നികേഷ്. മരുമക്കൾ: സജിത്ത്, അമൃത. സഹോദരങ്ങൾ: സരോജിനി, പുരുഷോത്തമൻ, കമലാക്ഷി, വിശ്വനാഥൻ.
ജി എഫ് എച്ച് എസ് മരക്കാപ്പ് കടപ്പുറം സ്കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായുള്ള അഭിമുഖം 16-10-2024 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം
കാഞ്ഞങ്ങാട്: പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 16 ന് വൈകുന്നേരം മുതൽ ഒക്ടോബർ 20 വരെ കാസറഗോഡ് ജില്ലാ ആശുപത്രിയിൽ പ്രധാന ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു .
വാഴുന്നോറൊടി മീനിക്കോട്ടെ എം വി രമണി (67) അന്തരിച്ചു. ഭർത്താവ് ടി വി നാരായണൻ. മക്കൾ ശ്രീജിത്ത്, മിനി, റീന (മാസ്ക്കോ മാവുങ്കാൽ ). മരുമക്കൾ : ഷീബ കുണ്ടെന. ഗണേശൻ പ്രാപോയിൽ, മധു മാവുങ്കാൽ. സഹോദരി : ഭവാനി