The Times of North

Breaking News!

Tag: news

Local
ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്

ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്

നീലേശ്വരം:ഭാര്യയുടെ അമ്മാവന്റെ കുത്തേറ്റ് യുവാവിന് പരുക്കേറ്റു.കാഞ്ഞിര പൊയിൽ പന്നിപ്പള്ളിയിലെ ചന്ദ്രശേഖരന്റെ മകൻ കെ സതീശൻ (42) ആണ് പരിക്കേറ്റത്.ഇയാളുടെ ഭാര്യയുടെ അമ്മാമനായ രത്നാകരൻ (50) ആണ് സതീഷിനെ കുത്തിപരിക്കേൽപ്പിച്ചത്. ഭാര്യയുടെ ഇളയമ്മയെ രത്നാകരൻ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് സതീഷിനെ കുത്തിപരിക്കേൽപ്പിച്ചത്. രത്നാകരനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

Obituary
ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

കരിന്തളം:സി പി എം മുൻ നീലേശ്വരം ഏരിയാകമ്മറ്റി അംഗവും,കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ടും ഏരിയ സെക്രട്ടറിയുമായിരുന്ന ബിരിക്കുളത്തെ പി.പത്മനാഭൻ മാസ്റ്റർ (80) അന്തരിച്ചു. ബിരിക്കുളം ഏ യു പി സ്കൂൾ മുൻ ഹെഡ് മാസ്റ്ററുമായിരുന്നു. ഭാര്യ:പിശാരദ. മക്കൾ: ശ്രീവിദ്യ (അധ്യാപിക യുപി സ്കൂൾ ബിരിക്കുളം), സിന്ധു (അധ്യാപിക പനയാല്‍

Kerala
വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്. സ്റ്റെഗനോഗ്രാഫി എന്ന

Obituary
ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു

ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു

നീലേശ്വരം:ചായ്യോത്തെ പി.പി. അബ്രഹാം (95) (പാപ്പു ചേട്ടൻ ) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ : സേവ്യർ, ലൂസി ,സണ്ണി മാത്യു, ജോർജജ് ,ബിജു. പരേതരായ പൗലോസ് , ആൻ്റണി, ടോമി.മരുമക്കൾ: ഗ്രേസി, ലില്ലിക്കുട്ടി, ജോയി വയലിൽ, റീത്ത, ബിന്ദു, സിന്ധു, നിഷ , ഷില്ലി .

Local
കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്

കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്

കാഞ്ഞങ്ങാട് : പണ്ഡിതനും വ്യാപാര പ്രമുഖനുമായിരുന്ന അതിഞ്ഞാൽ കേക്കെപുരയിൽ ഹസ്സൻ ഹാജിയുടെ ഓർമ്മക്കായി കുടുംബ കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത പണ്ഡിതനും ദേളി ജാമിഅ : സഅദിഅ : അറബിഅ : കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സഅദുൽ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്

Local
എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ

എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ

നീലേശ്വരം : കേരളത്തിൽ ആരോഗ്യ, സഹകരണ മേഖലകളിൽ മന്ത്രിയെന്ന നിലയിൽ വികസനത്തിൻ്റേയും, അർപ്പണബോധത്തിൻ്റേയും പുതിയ ഏടുകൾ സൃഷ്ടിച്ച നേതാവായിരുന്നു. സ്വാതന്ത്യസമര സേനാനിയും, എ ഐ സി.സി അംഗവും, പ്രമുഖ സഹകാരിയുമായിരുന്ന എൻ കെ ബാലകൃഷ്ണനെന്ന് ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ പ്രസ്താവിച്ചു. ഭരണാധികാരി എന്ന നിലയിൽ സമൂഹത്തിൻ്റെ വിവിധ

Local
ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്

ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്

ഒരു കാലത്തിന്റെ രുചിപ്പെരുമ. അതാണ് ഇന്നും നീലേശ്വരം ബസാറിലുള്ള ബദരിയ ഹോട്ടൽ. തെരുവ് റോഡ്. ചെറിയൊരു ഇടവഴി. ആദ്യം കിട്ടുന്നത് ബദരിയ മസ്ജിദ്. അതിനടുത്ത്‌ വീടുപോലെയുള്ള പുരാതനമായ കെട്ടിടം. അന്നും ഇന്നും ഭക്ഷണം വിളമ്പുന്ന പാചകപ്പുര. അതേ കെട്ടിടത്തിന്റെ മറ്റൊരു മുറിയിൽ അലക്കുസോപ്പ് നിർമ്മാണവുമുണ്ട്. രണ്ടും നടത്തുന്നത് ഒരേ

Local
കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത

കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത

വി.ടി. രത്നാകരൻ മടിക്കൈ ഒരു കാലത്ത് ഒളിവിലുള്ള സഖാക്കൾക്ക് വേണ്ടി ഏറെ യാതനകൾ അനുഭവിച്ചവരാണ് മടിക്കൈയിലെ സ്ത്രീകൾ അതിലൊരു ധീര വനിതയാണ് എരിക്കുളത്തെ കാരിച്ചിയമ്മ. മടിക്കൈയിലെ പാർട്ടിയുടെ രഹസ്യ പ്രവർത്തന കേന്ദ്രം എരിക്കുളത്തായിരുന്നു. എരിക്കുളം പ്രസിദ്ധമായ മൺപാത്രനിർമ്മാണ കേന്ദ്രം കൂടിയാണല്ലോ എരിക്കുളം മൺപാത്രം വളരെ പ്രസിദ്ധമാണ് ഇവിടെയുള്ള സ്ത്രീകൾ

Local
സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

നീലേശ്വരം: മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര വലിയുള്ളാഹിയുടെ പേരിൽ ഏപ്രിൽ പത്ത് മുതൽ നടന്നു വരുന്ന ഉറൂസ് പരിപാടി രണ്ട് ദിവസം കൂടി കൂട്ടി ഏപ്രിൽ പതിനെട്ട് വരെ നടത്താൻ തീരുമാനിച്ചു. ഏപ്രിൽ 16 ന് രാത്രി എട്ട് മണിക്ക് പ്രശസ്ത പണ്ഡിതനും മാദിഹുമായ അൻവർ അലി ഹുദവിയുടെ നേതൃത്വത്തിൽ

Obituary
വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു

വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു

നീലേശ്വരം : വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പാലായിയിലെ വി വിഉദയകുമാറിൻ്റെ മാതാവ് കോട്ടിക്കടവത്ത് മാണിക്കം (70) അന്തരിച്ചു.ഭർത്താവ്: പരേതനായ കെ കെ ദാമോദരൻ. മക്കൾ: ഉഷ, ( സി.പി.എം ചായ്യോം ഇ.എം എസ്സ് നഗർ ബ്രാഞ്ച് അംഗം). മരുമക്കൾ: മോഹനൻ (ചായ്യോത്ത്),

error: Content is protected !!
n73