ചിറപ്പുറത്തെ കെ മൊയ്തു അന്തരിച്ചു
നീലേശ്വരം ചിറപ്പുറത്തെ കെ മൊയ്തു (86) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് കുഞ്ഞി, സുബൈദ, നാസർ. മരുമക്കൾ: ഹയറുന്നീസ, മിസ്രിയ , ഉസ്മാൻ. നീലേശ്വരം സവ്വീസ് സഹകരണ ബേങ്കിൻ്റെ ആദ്യകാല ജീവനക്കാരനായിരുന്നു.
നീലേശ്വരം ചിറപ്പുറത്തെ കെ മൊയ്തു (86) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് കുഞ്ഞി, സുബൈദ, നാസർ. മരുമക്കൾ: ഹയറുന്നീസ, മിസ്രിയ , ഉസ്മാൻ. നീലേശ്വരം സവ്വീസ് സഹകരണ ബേങ്കിൻ്റെ ആദ്യകാല ജീവനക്കാരനായിരുന്നു.
ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് അധ്യപകൻ മരിച്ചു. കോട്ടയം പാലാ കടനാട് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി ജോസഫാണ് (47) മരിച്ചത്. വീട്ടുപറമ്പിൽ വീണ് കിടന്ന ജിമ്മിയെ ഇന്ന് രാവിലെ എട്ടിന് വീട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മടിക്കൈ കണ്ണാടി പാറയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. കാലിച്ചാംപൊതി കണ്ണിപ്പാറയിലെ ബാലകൃഷ്ണൻ്റെ ഭാര്യ സീന (48 ) ആണ് വീട്ടുപറമ്പിലെ കിണറിൽ വീണ് മരണപ്പെട്ടത്. രണ്ട് മക്കളുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ
കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിയും ഉണ്ടെന്ന് സ്ഥിരീകരണം. ചെർക്കള സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. അപകടത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷന് പരിക്കേറ്റിട്ടുമുണ്ട്.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ മരിച്ചതായി നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 49പേരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറാണ് മരിച്ച മലയാളി. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അപകടം ഉണ്ടായ സ്ഥാപനത്തിലെ ഡ്രൈവർ ആയി ജോലി ചെയ്തു
മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അർബുദ ബാധിതനായിരുന്നു. ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. ചാത്തുണ്ണിയുടെ പരിശീലനത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിരപ്പടയാളികളായി
ഉദിനൂർ കുഞ്ഞികൊവ്വലിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.കുഞ്ഞികൊവ്വൽ ശ്മശാനത്തിന് സമീപത്തെ പരേതനായ ഓട്ടോ കൺസൾട്ടന്റ് വി കെ രാജന്റെ ഭാര്യ നാരായണി(60)ആണ് മരണപ്പെട്ടത്.
കണ്ണൂർ പിലാത്തറയിൽ ദേശിയപാത സർവ്വീസ് റോഡിന് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശിയും കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസക്കാരനുമായ റിയാസാണ് (34) മരിച്ചത്. പിലാത്തറ വിളയാംങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച
കരിവെള്ളൂർ തെക്കെമണക്കാട്ടെ പി.വി വത്സല (54 ) അന്തരിച്ചു. ഭർത്താവ്: എം.വി.വിജയൻ (വ്യാപാരി വ്യവസായി സമിതി ഓണാക്കുന്ന് യൂണിറ്റ് സെക്രട്ടറി). മക്കൾ : വിവേക്, വിജീഷ് (സൗത്ത് ഇന്ത്യൻ ബാങ്ക്, മുംബൈ)
ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ഭാർഗ്ഗവിയമ്മയുടെ മകൾ ചിത്രലേഖ (49) അസുഖത്തെ തുടർന്ന് അന്തരിച്ചു. ഭർത്താവ്: ശശികുമാർ (വെള്ളൂർ) മകൻ മൃദുൽ ( കയ്യൂർ ഐ.ടി.ഐ) സഹോദരങ്ങൾ രമണി (പേരുൽ)രവീന്ദ്രൻ (മണിപ്പാൾ) വാസന്തി, (പരിയാരം) സതീശൻ (സെക്രട്ടറി സിപിഎം അമിഞ്ഞിക്കോട് ബ്രാഞ്ച്). ശവസംസ്കാരം ഇന്ന്