
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ സ്റ്റുഡൻസ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. സ്റ്റുഡൻസ് മാർക്കറ്റിൻ്റെ ഉത്ഘാടനം ബാങ്ക് പ്രസിഡൻ്റ് അഡ്വ: കെ.വി രാജേന്ദ്രൻ നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് മഹമൂദ് കോട്ടായി ഡയറക്ടർമാരായ കെ സുകുമാരൻ, പി. വിനു, സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ രാകേഷ് ,സ്റ്റാഫ് സെക്രട്ടറി കെ.വി. സായി കിരൺ, സി.വിപ്രജിത്ത്, എം മനോജ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എല്ലാവിധ പഠനോപകരണങ്ങളും കൂടാതെ മേൽത്തരം കമ്പനികളുടെ യുനിഫോം തുണിത്തരങ്ങളും കുടകളും പൊതുവിപണിയേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡൻസ് മാർക്കറ്റിലൂടെ ലഭിക്കും.
Tags: news Student Market