The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പി ടി എ പ്രസിഡൻ്റ് ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം മുഖ്യാതിഥിയായി. ചടങ്ങിൽ കാർഗ്ഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ട: ജവാൻ ബിജു കൂടോലിനെ ആദരിച്ചു. തുടർന്ന് ഗോൾഡൻ ആരോ വിജയികളായ ആൽബിൻ .പി ജെ, കാർത്തിക് .എം , കൗശിക് ദേവ്, ശിവദ്. കെ, ഗൗരി നന്ദൻ എൻ, യദുനന്ദു, അജോ ജോസ്, ആരോമൽ. എം വി , ആൽബിൻ ടോം, അഭിനവ് അഭിലാഷ്, എന്നിവർക്ക് സർട്ടിഫിക്കറ്റും ബാഡ്ജും വിതരണംചെയ്തു. സബ്ജില്ലാ ഒളിമ്പിക്സ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ അമേയ സനിൽ, ആദിഷ് കെ സനീഷ്, കാരട്ടെ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആഗദ്മോഹൻ , കാനറാ ബാങ്ക് എസ് ടി കാറ്റഗറിയിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ് നേടിയ അവിന അനുപ് , കഷ്ണപ്രിയ എന്നിവരെയും അനുമോദിച്ചു. സ്ക്കൂൾ മാനേജർ കെ വിശ്വനാഥൻ, മദർ പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് വാസു കരിന്തളം, സിനിയർ അസിസ്റ്റന്റ് ഇന്ദുലേഖ പി വി , സ്ക്കൂൾ ലീഡർ ബെഞ്ചമിൻ ഷിജോ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോളി ജോർജ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി നന്ദിയും പറഞ്ഞു.

പുതുക്കൈ വെസ്റ്റ് റെസിഡൻ്റ് അസോസിയേഷന്റെ സ്വാതന്ത്രദിനാഘോഷത്തിൽ പ്രസിഡൻ്റ് സുകുമാരൻ മാസ്റ്റർ പതാക ഉയർത്തി സെക്രട്ടറി ഗംഗാധരൻ ടി.കെ സ്വാഗതം പറഞ്ഞു.

പുതുക്കൈ അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംഘം പ്രസിഡണ്ട് സി. സുകുമാരന്റെ അധ്യക്ഷതയിൽ റിട്ട. ഹയർസെക്കൻഡറി മുൻസിപ്പൽപി വി നാരായണൻ മാസ്റ്റർ പതാക ഉയർത്തി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നീലേശ്വരം ഡിപ്പോയിൽ ഡിപ്പോ മാനേജർ ലക്ഷ്മൺ നായക്ക് പതാക ഉയർത്തി. മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു . എഫ് സി ഐ യിലെ ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

 

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൽ പ്രസിഡണ്ട് സോമരാജൻ നായർ പതാക ഉയർത്തി ,ഡിസ്റ്റിക് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി രാധാകൃഷ്ണൻ നമ്പ്യാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗോപിനാഥൻ മുതിരക്കാൽ ശശിധരൻ പാണ്ടിക്കോട്ട്, സതീശൻ ചെരക്കര, നാരായണൻനായർ, ഗംഗാധരൻ ടി കെ, ശശിധരൻ നായർ കടാങ്കോട്, എന്നിവർ സംസാരിച്ചു. ഗോപിനാഥൻ മുതിരക്കാൽ സ്വാഗതംവും സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം നന്ദിയും പറഞ്ഞു.

 

 

 

 

Read Previous

ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും പൂർത്തിയാക്കും: വൈദ്യുതി മന്ത്രി

Read Next

സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!