
നീലേശ്വരം : സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വരുന്ന തെരു – തളിയിൽ ക്ഷേത്രം റിംഗ് റോഡ് മെറ്റൽ പാകി കാൽ നടയാത്രപോലും ദുസ്സഹമാക്കിയതിൽ നഗരസഭയ്ക്കും , എഞ്ചിനിയറിംഗ് വിഭാഗത്തിനും ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം കുറ്റപ്പെടുത്തി. കൃത്യമായ എസ്റ്റിമേറ്റ് ഉണ്ടായിട്ടും ഒരു തരത്തിലുമുള്ള സാങ്കേതിക മേൽനോട്ടവുമില്ലാതെ ധൃതിപിടിച്ച് റോഡ് കിളച്ച് മെറ്റൽ പാകിയതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ല. ഇപ്പോൾ വിവിധ സാങ്കേതികത്വം പറഞ്ഞ് ടാറിംഗ് പ്രവൃത്തി നീട്ടികൊണ്ട് പോകാതെ ഉടൻ ടാറിംഗ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണം. ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് നഗരസഭയുടെ ഉദ്ദേശ്യമെങ്കിൽ ശക്തമായ സമരപാടിയുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, ഇ ഷജീർ , സി വിദ്യാധരൻ , രവീന്ദ്രൻ കൊക്കോട്, ഷംസു മൂലപ്പള്ളി എന്നിവർ സംസാരിച്ചു.
ഉണ്ണി വേങ്ങര സ്വാഗതവും, പി. രതീഷ് നന്ദിയും പറഞ്ഞു.