കാഞ്ഞിരപ്പൊയിൽ റിക്രിയേഷൻവായനശാല &ഗ്രന്ഥാലയം ബാലവേദി വായനാ വെളിച്ചം പരിപാടിയുടെ ഭാഗമായി തേജസ്വിനി പുഴയോരത്തെ കയ്യൂർ കയാക്കിംഗ് പാർക്കിലേക്ക് വായനാ യാത്ര നടത്തി. വിനോദ് ആലന്തട്ട പരിപാടി ഉത്ഘാടനം ചെയ്തു. കെ.അശ്വജിത്ത്
അധ്യക്ഷനായി.ഗ്രന്ഥാലയം സെക്രട്ടറി എവി ശശിധരൻ , പ്രസിഡണ്ട് പി.രാജൻ,എം.കെ
സുബൈർ, രൂപേഷ്, ലൈബ്രേറിയൻ ജോസ് തോമസ്സ് എന്നിവർ സംസാരിച്ചു.ബാലവേദി സെക്രട്ടറി ആര്യ നന്ദ സ്വാഗതം പറഞ്ഞു. ബാലവേദി കൂട്ടുകാർ വായനാനുഭവങ്ങൾ പങ്കു വെച്ചു.