The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് പയ്യന്നൂരിലെ പയ്യന്നൂരിലെ ആര്യ ജി മല്ലർ ജേതാവ്

പയ്യന്നൂർ :എറണാകുളത്ത് നടന്ന സംസ്ഥാന ജൂനിയർ (അണ്ടർ 19) ചെസ്സ് ചാമ്പ്യൻഷിപ്പിൽ പയ്യന്നൂരിലെ ആര്യ ജി മല്ലർ ജേതാവ്. എട്ട് റൗണ്ട് മത്സരങ്ങളിൽ 8 മത്സരവും വിജയിച്ച് മുഴുവൻ പോയിൻ്റും കരസ്ഥമാക്കിയാണ് ആര്യ ജി മല്ലർ ഒന്നാം സ്ഥാനം നേടിയത്. കേരളത്തെ പ്രതിനിധീകരിച്ച് ഒക്ടോബറിൽ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആര്യ മത്സരിക്കും. പയ്യന്നൂർ ചിന്മയാ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആര്യ ജി മല്ലർ. പയ്യന്നൂർ മുകുന്ദാ ഹോസ്പിറ്റൽ മേധാവി ഡോ. കെ. ഗോപിനാഥിൻ്റെ കൊച്ചു മകളും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഗൗതം ഗോപിനാഥിൻ്റെയും പയ്യന്നൂർ മുകുന്ദാ ആശുപത്രിയിലെ ഡോ. സ്വരൂപ പൈയുടെയും മകളാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കിഷൻ ജി മല്ലർ സഹോദരനാണ്.

Read Previous

പരപ്പ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

Read Next

റോഡ് അടച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73