
നീലേശ്വരം: ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോക്സോ കേസ്. മാർച്ച് 6 ന് വൈകിട്ട് ലിറ്റിൽ ഫ്ലവർ കോൺവെന്റിന് സമീപത്തു വെച്ചാണ് സംഭവം. കണ്ടാൽ അറിയാവുന്ന ഓട്ടോ ഡ്രൈവർ പിന്നിൽ നിന്നും കയറി പിടിക്കുകയായിരുന്നുവെന്ന് പതിനാലുകാരിയായ പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.