
ജില്ലയിൽ കനത്ത മഴ തുടരുകയും കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രളയ സാധ്യത ഒഴിവാക്കുന്നതിനായി ജലസേചന വകുപ്പിന്റെ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് (എസ് ഡബ്ലിയു ഇ ആർ സി ബി )ഷട്ടറുകൾ മൂന്നു ദിവസത്തിനകം ക്രമാനുസൃതമായീ പൂർണ്ണമായും ഉയർത്തുമെന്ന് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. റെഗുലേറ്ററിന് താഴ്ഭാഗത്ത് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്