
കാഞ്ഞങ്ങാട് :കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 27 വിനോദ സഞ്ചാരികൾ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ എൻ. സി. പി എസ് കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കൂട്ടക്കുരുതിക്ക് ഇരയായവർക്ക് സംഗമം ആദരാഞ്ജലി അർപ്പിച്ചു.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം
കാഞ്ഞങ്ങാട് രക്തസാക്ഷി സ്മാരക മണ്ഡപത്തിന് സമീപം നടത്തിയ പ്രതിഷേധ സംഗമം എൻ.സി.പി.എസ്. കാസർകോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ബാലൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ
സെക്രട്ടറിമാരായ ഉദിനൂർ സുകുമാരൻ, സിദ്ദിഖ് കൈക്കമ്പ, ജില്ലാ വൈസ് പ്രസിഡന്റ് രാജു കെയ്യോൻ, എൻ.എം.സി ജില്ലാ സെക്രട്ടറി രമ്യ രാജേഷ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഒ.കെ ബാലകൃഷ്ണൻ സ്വാഗതവും എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ലിജോ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് ഭാരവാഹികളായ മോഹനൻ ചുണ്ണംകുളം, രാജേഷ് കാഞ്ഞങ്ങാട്, ഹമീദ് ചേരങ്കൈ,
എം.ടി.പി ഹാരിസ്, നാസർ പള്ളം തുടങ്ങിയവർ നേതൃത്വം നൽകി.