
മടിക്കൈ: മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് വാച്ച്മാനും സിപിഐ എം മടിക്കൈ ലോക്കൽ കമ്മിറ്റിയംഗവും കർഷക സംഘം അമ്പലത്തുകര വില്ലേജ് സെക്രട്ടറിയും നീലേശ്വരം ഏരിയാ ക്കമ്മിറ്റിയംഗവുമായിരുന്ന പി നാരായണൻ നായരുടെ സ്മരണയ്ക്ക് റാക്കോൽ ഒന്ന് ബ്രാഞ്ച് ഓഫിസിനു വേണ്ടി നിർമ്മിച്ച നാരായണൻ നായർ സ്മരക മന്ദിരം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. അമ്പലത്തുകര ലോക്കൽ സെക്രട്ടറി ഒ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. നാരായണൻ നായരുടെ ഫോട്ടോ ജില്ല കമ്മിറ്റിയംഗം സി പ്രഭാകരനും, കുഞ്ഞമ്പു മാഷുടെ ഫോട്ടോ ജില്ല കമ്മിറ്റിയംഗം പി ബേബിയും അനാഛാദനം ചെയ്തു. തുടർന്ന് ഭാരത് സേവക് സമാജ് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരം ലഭിച്ച മടിക്കൈ ബാങ്ക് പ്രസിഡന്റ് കെ നാരായണൻ, കേരള സർവകലാശാലയിൽ നിന്നും സാഹിത്യത്തിൽ പി എച്ച് ഡി നേടിയ ഡോ. പി കൃഷ്ണദാസ്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ പി എച് ഡി നേടിയ ഡോ. വി അശ്വതി എന്നിവരെ സി പി ഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ അനുമോദിച്ചു. എം രാജൻ മടത്തിനാട്ട്, കെ നാരായണൻ,ശശിന്ദ്രൻ മടിക്കൈ,കെ സുജാത,
കെ സാവിത്രി, എ വി ബാലകൃഷ്ണൻ, സി ഗോപിനാഥൻ, എം പദ്മനാഭൻ, എന്നിവർ സംസാരിച്ചു. കെ ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ രാഘവൻ നന്ദിയും പറഞ്ഞു.