
കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും പുറത്തേക്ക് പോയ മധ്യവയസ്ക്കനെ കാണാതായതായി പരാതി. ബേളൂർ മുക്കുഴിയിലെ രാജേന്ദ്രനെ(57 )ആണ് കാണാതായത്. കഴിഞ്ഞ ഏഴിന് രാവിലെ ആറുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ രാജേന്ദ്രൻ തിരിച്ചെത്തിയില്ലെന്ന് ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്പലത്തറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .