
പരിയാരം: പരിയാരത്ത് പോലീസ് വൻകഞ്ചാവ് വേട്ട നടത്തി. കുപ്രസിദ്ധ കഞ്ചാവ് വില്പ്പനക്കാരന് ഏര്യം തെന്നത്തെ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്ന് രണ്ട് കി. 350 ഗ്രാം കഞ്ചാവാണ്പോലീസ് പിടികൂടിയത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം.
പോലീസിനെ കണ്ടയുടന്‍ പ്രതി ഓടി രക്ഷപ്പെട്ടു.
തളിപ്പറമ്പ്, കാസർകോട് എന്നിവിടങ്ങളില്‍ എക്സൈസ് ലഹരി കേസുകളില്‍ പ്രതിയാണ് ഷമ്മാസ്.
പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറിന്റെ നിര്‍ദേശാനുസരണം
എസ്.ഐ.സി.സനീദ്, എസ്ഐ കൃഷ്ണപ്രിയ, എഎസ്.ഐ ചന്ദ്രന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് പൂഴിയില്‍ എന്നിവരും ലഹരി വിരുദ്ധ സ്ക്വാഡ് ( ഡാന്‍സാഫ്) അംഗങ്ങളായ എസ്ഐ ബാബു, നിഷാന്ത്, ഗിരീഷ്, ഷിജു മോന്, ബിനീഷ്, എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.