The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

ലോയേഴ്സ് യൂണിയൻ വനിത സബ് കമ്മിറ്റി വനിതാ ദിനാഘോഷം നടത്തി

കാഞ്ഞങ്ങാട്: മാർച്ച് 8 ലോക വനിതാദിനത്തിന്റെ ഭാഗമായി ലോയേഴ്സ് യൂണിയൻ ഹൊസ്ദുർഗ് വനിതാ സബ് കമ്മിറ്റി വനിതാദിനാഘോഷം നടത്തി.ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ,സംവാദം എന്നിവ നടത്തി. ആദ്യമായി സിനിമയിൽ പാടിയ ട്രാൻസ് ജെൻ്റർ വുമൺ നർത്തകീയമായ ചാരുലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ട്രാൻസൻറ് മേഖലയിലെ പ്രശ്നങ്ങൾ, പൊതുസമൂഹവുമായി ഉള്ള ബന്ധം, ഗുണങ്ങളും ,ദോഷങ്ങളും,ഈ മേഖലയിൽ എത്തിയതിന്റെ അനുഭവങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ വനിത അഭിഭാഷകരമായി സംവാദം നടത്തി.

സബ് കമ്മിറ്റി ചെയർമാൻ ടിട്ടിമോൾ കെ ജൂലി അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ പി ബിന്ദു, പി സിന്ധു,രേണുക ദേവി തങ്കച്ചി, എൻ പി സീമഎന്നിവർ സംസാരിച്ചു. വനിത സബ്കമ്മിറ്റി കൺവീനർ കെ വി സൗഭാഗ്യ സ്വാഗതവും പി രജിത നന്ദിയും പറഞ്ഞു.

Read Previous

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

Read Next

കേണമംഗലത്ത് സെൽഫി പോയിൻറ് ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73