
നീലേശ്വരം:കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങ് 2025,മെയ് 12,13,14 തീയതികളിൽ കോട്ടപ്പുറത്ത് നടക്കും. വൈകുണ്ടം ക്ഷേത്രം ഓഡിറ്റോറിയത്തിലെ മഞ്ഞ് , കോട്ടപ്പുറം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാമൂഴം, കാലം, ടൗൺ ഹാളിലെ നാലുകെട്ട് എന്നീ വേദികളിലായാണ് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങൾ നടക്കുക . ജൂനിയർ, സീനിയർ എന്നിങ്ങനെ 2 വിഭാഗങ്ങളിലാണ് മത്സരങ്ങൾ.12ന് വൈകിട്ട് അഞ്ചുമണിക്ക് കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ സർഗോത്സവം ഉദ്ഘാടനം ചെയ്യും ചടങ്ങിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷയാകും കുടുംബശ്രീ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഡയരക്ടർ എച്ച്.ദിനേശ് മുഖ്യാതിഥിയാകും. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവൻ മണിയറ, കെ മണികണ്ഠൻ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാണ് രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ ആശംസ നേരും. 14ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്തിയുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. കാസർകോട് ജില്ല മിഷൻ ഡി.എം.സി സി എച്ച് ഇക്ബാൽ സമ്മാനദാനം നിർവഹിക്കും. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും സിഡിഎസ് ചെയർപേഴ്സൺമാരും ചടങ്ങിൽ ആശംസകൾ നേരും.