
നീലേശ്വരം നഗരസഭയിൽ മെയിൻ ബസാറിലെ 5 ഓളം റോഡുകൾ പുനർനിർമ്മാ ണത്തിനായി ആഴ്‌ചകളോളം കിളച്ചിട്ടുകൊണ്ട് കരിങ്കൽ ചീളുകൾ പാകിയിരിക്കുകയാണ്. ഇതിലൂടെ കാൽനട യാത്രപോലും ദുസ്സഹമാണ്. ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾക്ക് വരാൻ സാധിക്കാത്തതുകൊണ്ട് കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകൾ വരുന്നില്ല. കൂടാതെ വിവിധ ധനകാര്യ സ്ഥാപനത്തിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റ് പല ആവശ്യങ്ങൾക്കായി പൊതു ജനങ്ങൾക്ക് ടൗണിൽ വരാൻ സാധിക്കാത്ത സാഹചര്യമാണു ള്ളത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മാർക്കറ്റ് ജംഗ്ഷനിൽ ഇടുങ്ങിയ സമാന്തര റോഡിലെ യാത്രയും ദുഷ്‌കരമാണ്. നീലേശ്വരം ടൗണിലേക്ക് ദേശീയപാതനിർമ്മാണവും അനുബന്ധറോഡ് ഉപയോഗിക്കാൻ കഴിയാത്തതും കാരണം പൊതുജനങ്ങൾ ടൗണിലേക്ക് കാൽനടയായിപോലും പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. റോഡിന്റെ പണി ദ്രുതഗതിയിൽ യഥാസമയം തീർക്കാത്തതിനെതിരെ ശക്തമായ ജനവികാ രമാണ് ഉയർന്നുവന്നിട്ടുള്ളത്. മുനിസിപ്പാലിറ്റിയുടെ ഈ അനാസ്ഥക്കെതിരെ നീലേശ്വ രത്തെ സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും സഹകരിപ്പിച്ചു കൊണ്ട് മെയ് 20 ന് ശേഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് നീലേശ്വരം മർച്ചൻ്റ്സ് അസോസിയേ ഷൻ 06-05-2025 ന് വ്യാപാരഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പ്രസിഡണ്ട് കെ വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ വൈസ് പ്രസിഡണ്ടുമാരായ ഡാനിയൽ സുകുമാർ ജേക്കബ്, എം ജയറാം, സി വി പ്രകാശൻ, സെക്രട്ടറിമാരായ സി എച്ച് അബ്‌ദുൾ റഷീദ്, ശശിധരൻ പാണ്ടിക്കോട്, തുളസിദാസ്, കെ എം ബാബുരാജ്, പി വി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ വിനോദ് കുമാർ സ്വാഗത വും, ട്രഷറർ എം മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.